Friday, January 2, 2009

ഇയാള്‍ക്കെന്തുവാ ഇവിടെ കാ‍ര്യം?

ആങ്ങിനെ നമ്മുടെ സ്വന്തം മമ്മുസു ബ്ലൊഗ്ഗാന്‍ തുടന്‍ങ്ങി. (ഇവിടെ) .

Friday, August 10, 2007

അവസാനം പൊട്ടിത്തെറി




ബൂമിയോളം...അതും കഴിഞ്ഞാല്‍.
അത് തന്നെ ഇവിടയും സംഭവിച്ചു. കേന്ദ്ര സര്‍ക്കാറില്‍ തങ്ങള്‍ക്കു ‘വീറ്റോ‘ അധികാരം ഉണ്ടു എന്നു വിചാരിച്ചിരുന്ന ഇടത്തിനു അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ ബീമര്‍. കൊല്‍കട്ടയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ‘The Telegraph’ എന്ന പത്രത്തിനു നള്‍കിയ അഭിമുഖത്തിലാണു പ്രധാനമന്ത്രി ഇടത്തിനെതിരെ ആഞ്ഞടിച്ചതു.

"I told them to do whatever the want to do. If they want to withdraw support, so be it

… . They seems to have a problem with the United States

I don't get angry, I don't want to use harsh words. They are our colleagues and we have to work with them. But the also have to learn to work with us.
"

പെട്ടന്നുണ്ടായ ഒരു വികാര വിക്ഷോപമല്ല ഇതു എന്നതു വ്യക്തമാണു. കോണ്‍ഗ്രസ് നേത്രുത്തിന്റെ പ്രതികരണവും ഇതു തന്നെയാണു സൂചിപ്പിക്കുന്നതു. പ്രതികരിച ഇടതു നേതാക്കള്‍ ആരും തീവ്രമായി പ്രതികരിച്ചിട്ടില്ല. സര്‍ക്കാരിനുള്ള പിന്‍തുണ പിന്‍വലിക്കുന്നതും ഇടതുപക്ഷത്തിനു ഗുണം ചെയ്യില്ല.

ഇന്തോ-അമേരിക്കന്‍ ആണവ കരാ‍റിനെ സംബന്ധിച്ചിടത്തോളം ആദ്യം അതിനെ എതിര്‍ത്ത ശാസ്ത്ര സാമൂഹം പോലും പിന്നീടു മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ അതു ഇന്ത്യയുടെ നയതന്ത്ര വിജയമായാണു കാണക്കാക്കിയതു. അപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞതു പോലെ

... they seems to have a problem with the United States

ഇതു വേണോ?




ഹിന്ദി നടന്‍ സഞയ് ദത്തിന്റെ ശിക്ഷയെ പറ്റി ദേശീയ മാധ്യമങള്‍ മാത്രമല്ല നമ്മുടെ കേരളതിലെ മാധ്യമങള്‍ വരെ വളരെ പ്രാധന്യത്തോടെയാണ് വാര്‍ത്ത കൊടുത്തിരുന്നതു. അതു പോട്ടെ എല്ലാവരും റിപ്പോട്ട് ചെയ്യുന്നതു കേട്ടാല്‍ അദ്ദേഹത്തോട് നിയമം എന്തോ വലിയ അനീതി കാട്ടിയതു പോലെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതു. എന്നാല്‍ വിധി പാറഞ ജഡ്ജി പറഞ്ഞ വാക്കുകള്‍ ശ്രദ്ദിച്ചാല്‍ തന്നെ നമുക്ക് അദ്ദേഹത്തിനു അര്‍ഹമായ ശിക്ഷയായിരുന്നു അതു എന്നു മനസിലാക്കം. അദ്ദേഹം തീവ്രവാദിയോ ഒന്നുമല്ല എന്നു പറഞ്ഞതിനോ‍ടോപ്പം ജഡ്ജി പറഞ്ഞിരു്ന്നു, അദ്ദേഹം ചെയ്തു എന്നു അദ്ദേഹംതന്നെ സമ്മതിചിരിക്കുന്ന കുറ്റങ്ങള്‍ക്കാന്ണു ശിക്ഷ വിധിക്കുന്നതെന്നു. അപ്പോള്‍ അര്‍ഹമായ ശിക്ഷ തന്നെ. ബോളിവുഡ് ഒന്നടങ്കം, കേന്ദ്ര മന്ത്രിമാര്‍ അങ്ങിനെ ആരെല്ലാമാണു അതിനെതിരെ പ്രതികരിച്ചതു. നിയമത്തെ കുറിച്ചുള അറിവില്ലായ്മ പോലും കുറ്റം ചെയ്യാനുള്ള കാരണമായി സ്വീകരിക്കാത രാജ്യത്താണു ഇതു നടക്കുന്നതെന്നോര്‍ക്കണം. ഓരു സിനിമാനടനായതു കോണ്ഡൊ, MP യുടെ സഹോദരനാകുന്നതു കോന്‍ഡോ അയാള്‍ നിയമത്തിനതീതനാകുന്നില്ല.
അല്ല കുഞ്ഞച്ചന്‍ പറഞ്ഞന്നേയുള്ളൂ
കലികാലവിക്രിയകളെ..

ആശുപത്രിയിലായിരുന്നു...

അതാ കുഞ്ഞച്ചന്‍ കുറച്ചു നാളായി ബ്ലോഗ് എഴുതാതിരുന്നത്, പിന്നെ കുറച്ചു നാള്‍ ഉഴിചിലും പിഴിചിലും. ഇനിയമെന്തായാലും തുടര്‍ച്ചയായി എഴുതാന്‍ പറ്റുമെന്നു കരുതുന്നു.

Saturday, March 24, 2007

പ്രേതം

കുട്ടികാലതെക്കുറിചും, കുഞ്ഞച്ചന്‍ കോട്ടയം കുഞ്ഞച്ചനായ കഥയെക്കുറിചുമെഴുതമെന്നാണ് ആദ്യം കരുതിയതു. പിന്നീടാണോര്‍ത്തതു കുഞ്ഞച്ചന്‍ പോലും മറക്കാനാഗ്രഹിക്കുന്ന ആ കാലത്തെക്കുറിച്ചെഴുതിയാല്‍ ആരു വായിക്കനാണു. നമ്മുടെ ബ്ലോഗ് ഹിറ്റാകണമെന്നണു ജോയിക്കുട്ടി പറഞ്ഞിട്ടുള്ളതു. അതുകൊണ്ടു മറ്റൊരു വിഷയത്തെക്കുറിച്ചെഴുതാം

കുഞ്ഞച്ചനു തീരെ വിശ്വാസമില്ലയിരുന്ന ഒരു സംഭവമായിരുന്നു പ്രേതങ്ങള്‍.പക്ഷെ ആ രത്രി അതെല്ലാം മാറ്റിമറിചു.
ഞാനും പാപ്പിച്ചനും...... . പിന്നെം പാപ്പിച്ചെന്‍. ഞാനും പാപ്പിച്ചെനും അങ്ങണെയാണു.നമ്മുടെ ദാസനെം വിജയനെം പോലെ. പക്ഷെ പാപ്പിച്ചനെക്കുറിചു ഞാന്‍ പിന്നെ പറയാം.

IAS (ഇരുട്ട് അടി സര്‍വ്വീസ്) ഇന്നു മാന്യമായ ഒരു ജോലിയായിരിക്കാം. എന്നാല്‍ കുഞ്ഞച്ചന്‍ സര്‍വ്വിസിലുണ്ടായിരുന്ന കാലത്തു അതല്ലയിരുന്നു സ്ഥിതി. വലിയ റിസ്ക്കുള്ള ജോലിയായിരുന്നു അതു. എന്നിരുന്നാലും കുഞ്ഞച്ചന്‍ ജോലിയില്‍ ആത്മാര്‍ത്ഥ കാണിച്ചിരുന്നു. ഏല്പിചിരുന്ന ജോലി കൃത്യമായി ചെയ്തു കൊടുത്തിരുന്നു. അങ്ങിനെ പാലായിലെ ഒരു മുതലാളിക്കു (അദ്ദേഹം ഇപ്പൊള്‍ ജീവിച്ചിരിക്കുന്നുണ്ടാകം എന്നതു കൊണ്ടു പെരു വെളിപ്പെടുത്തുന്നില്ല) ഞങ്ങളുടെ സര്‍വ്വീസ് നള്‍കിയിട്ടു കേറാപാറയില്‍ തിരിച്ചു ഞാനും പാപ്പിച്ചെനും എത്തിയപ്പോള്‍ ഏകദേശം പാതിരാ കഴിഞ്ഞിരുന്നു.
( തുടരും...)

കുഞ്ഞച്ചനിവിടെ............?

കുഞ്ഞച്ചനിവിടെന്തു കാര്യം എന്നവും നിങ്ങള്‍ ആലോചിക്കുന്നത്. നിങ്ങള്‍ ചിന്തിക്കുന്നുണ്ടകാം കഞ്ഞച്ചന്‍ ഒരു പഴഞ്ചനാണെന്ന്. പക്ഷെ അങ്ങിനെയല്ല. പുതിയ രീതികളുമായി പൊരുത്തപ്പെടന്‍ കുഞ്ഞച്ചനു കുറചു സമയമെടുത്തെന്നിരിക്കും. അതു തന്നെയാണിവിടെയും സംഭവിച്ചതു. കുറിച്ചു ആദ്യം കേട്ടറിഞ്ഞപ്പോള്‍ അതു അനാവശ്യമായ ഒന്നാണെന്നാണു കരുതിയതു. അതിന്റെ ചീത്ത വശത്തെക്കുറിച്ചു ഒരുപാടു പേര്‍ കുഞ്ഞച്ചനോട് പറഞ്ഞും തന്നു അങ്ങിനെ ഇതുമേതൊ കലികാലവിക്രിയമാണെന്നു കുഞ്ഞച്ചന്‍ കരുതിപോന്നു.


ഈയിടെ ബോബി, നമ്മുടെ പാപ്പിച്ചെന്റെ മോന്‍.....
അല്ല! നിങ്ങള്‍ക്കു പപ്പിച്ചെനെ അറിയില്ലല്ലോ
പോട്ടെ എന്റെയൊരു ഫ്രെണ്ടാണു പാപ്പിച്ചന്‍. അവനെക്കുറിച്ചു ഞാന്‍ പിന്നെ വിസ്തരിചു പറയാം. പാപ്പിച്ചെന്റെ മോനാണു ബോബി. എനിക്കവന്‍ മകനെപ്പൊലെയാണ്. അതേ സ്നെഹമാണ് അവനു തിരിച്ചിങ്ങോട്ടും. അവനിപ്പൊള്‍ അമേരിക്കയില്‍ വലിയ ഉദ്യേകമാണ്`. അവന്‍ അമേരിക്കയില്‍ പോയിട്ട് ആദ്യമായി തിരിച്ചു വന്നപ്പോള്‍ കുഞ്ഞച്ചനു കൊണ്ടു വന്നു ത്ന്നതണീ ‘കമ്പ്യട്ടറ്’. കഴിഞ്ഞ തവണ വന്നപ്പോഴാണു ഇന്റെര്‍‌നെറ്റ` എടുത്തു തന്നിട്ടു പോയതു. ഇപ്പോഴെനിക്കവനെ കണ്ടുകൊണ്ടു സംസാരിക്കാം.ഏഴു കടലിനുമപ്പുറമിരിക്കുന്ന അവനെ ഇവിടെ ഈ ഓടാംകെറാ മൂലെലിരിക്കുന്ന എനിക്കു കണ്ടു കെണ്ടു സംസാരിക്കാം. കലികാലവിക്രിയകളെ.

അവനണിതിന്റെ സൂത്രപണികള്‍ എന്നെ പഠിപ്പിച്ചു തന്നതും. നാലാം ക്ലസ്സും ഗുസ്തിയും കൈമുതലായുള്ള കുഞ്ഞച്ചനു ഇഗ്ലിഷുമറിയാം ക്മ്പ്യൂട്ടറുമറിയാം. അതു കുഞ്ഞച്ചന്റെ മിടുക്കു. ടൌണില്‍ ജോലിയുള്ള ജോയിക്കുട്ടിയാണ് നമ്മുടെ കമ്പ്യൂട്ടര്‍ പണിമുടക്കുമ്പോള്‍ വന്നു നെരെയാക്കുന്നതു. ഇപ്പൊഴെനിക്കു താങ്ങും തണലുമായി നാട്ടിലവന്‍ മാത്രമെയുള്ളൂ.

ജോയിക്കുട്ടിയാണു ബ്ലോഗുകളെക്കുറിച്ചു പറഞ്ഞു തന്നതു. എന്റെ പഴയ സാഹസിക കഥകള്‍ പലതും പലതവണ കെട്ടു മുഷിഞ്ഞപ്പൊള്‍ അവനാണു പറഞ്ഞതു ‘അച്ചായനിനിം ബ്ല്ലോഗില്‍ എഴുതു, എല്ലാവരും കേട്ടു രസിക്കട്ടെ’. കേട്ടപ്പൊള്‍ കൊള്ളാമന്നെനിക്കും തോന്നി. മാത്രമല്ല മരിക്കുന്നതിനു മുന്‍പു കുഞ്ഞച്ചനു പലതും പറയാനുണ്ടു. അതു ഇതു വഴിയെങ്കിലും പറയണം.