Friday, August 10, 2007

ഇതു വേണോ?




ഹിന്ദി നടന്‍ സഞയ് ദത്തിന്റെ ശിക്ഷയെ പറ്റി ദേശീയ മാധ്യമങള്‍ മാത്രമല്ല നമ്മുടെ കേരളതിലെ മാധ്യമങള്‍ വരെ വളരെ പ്രാധന്യത്തോടെയാണ് വാര്‍ത്ത കൊടുത്തിരുന്നതു. അതു പോട്ടെ എല്ലാവരും റിപ്പോട്ട് ചെയ്യുന്നതു കേട്ടാല്‍ അദ്ദേഹത്തോട് നിയമം എന്തോ വലിയ അനീതി കാട്ടിയതു പോലെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതു. എന്നാല്‍ വിധി പാറഞ ജഡ്ജി പറഞ്ഞ വാക്കുകള്‍ ശ്രദ്ദിച്ചാല്‍ തന്നെ നമുക്ക് അദ്ദേഹത്തിനു അര്‍ഹമായ ശിക്ഷയായിരുന്നു അതു എന്നു മനസിലാക്കം. അദ്ദേഹം തീവ്രവാദിയോ ഒന്നുമല്ല എന്നു പറഞ്ഞതിനോ‍ടോപ്പം ജഡ്ജി പറഞ്ഞിരു്ന്നു, അദ്ദേഹം ചെയ്തു എന്നു അദ്ദേഹംതന്നെ സമ്മതിചിരിക്കുന്ന കുറ്റങ്ങള്‍ക്കാന്ണു ശിക്ഷ വിധിക്കുന്നതെന്നു. അപ്പോള്‍ അര്‍ഹമായ ശിക്ഷ തന്നെ. ബോളിവുഡ് ഒന്നടങ്കം, കേന്ദ്ര മന്ത്രിമാര്‍ അങ്ങിനെ ആരെല്ലാമാണു അതിനെതിരെ പ്രതികരിച്ചതു. നിയമത്തെ കുറിച്ചുള അറിവില്ലായ്മ പോലും കുറ്റം ചെയ്യാനുള്ള കാരണമായി സ്വീകരിക്കാത രാജ്യത്താണു ഇതു നടക്കുന്നതെന്നോര്‍ക്കണം. ഓരു സിനിമാനടനായതു കോണ്ഡൊ, MP യുടെ സഹോദരനാകുന്നതു കോന്‍ഡോ അയാള്‍ നിയമത്തിനതീതനാകുന്നില്ല.
അല്ല കുഞ്ഞച്ചന്‍ പറഞ്ഞന്നേയുള്ളൂ
കലികാലവിക്രിയകളെ..

4 comments:

SUNISH THOMAS said...

ദത്തച്ചന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന നാടകം ഉടന്‍ ജയിലില്‍ അരങ്ങേറും. റോളു വല്ലതും വേണേല്‍ ഒരു കത്തിയുമായിട്ടു റോട്ടിലോട്ടിറങ്ങ്.

പോസ്റ്റ് നന്നായിട്ടുണ്ട്.

SHAN ALPY said...

watch a new gulf video
from,

http://shanalpyblogspotcom.blogspot.com/

G.MANU said...

mediayum publicum oru kutavaLiykku vendi vaadikkunnathu kashtamaaNu

മറ്റൊരാള്‍ | GG said...

കുഞ്ഞച്ചാ.. എനിയ്ക്കും ഇതു തന്നെയാണ്‌ ചോദിക്കാനുള്ളത്‌."ഇത്‌ വേണോ"?

കുറ്റം ചെയ്തവരേയും ആരോപിക്കപെട്ടവരുടേയും വീരസാഹസിക കഥകളും കൂടിക്കാഴ്ചകളുമാണ്‌ വാര്‍ത്താദൃശ്യമാധ്യമങ്ങള്‍ ഇന്ന്‌ അയവിറക്കിക്കൊണ്ടിരിക്കുന്നത്‌. അലക്കുകാരന്റെ മകന്‍ ജഡ്ജിയായത്‌ മാധ്യമങ്ങള്‍ക്കൊന്നും ഒരു വാര്‍ത്തയല്ലല്ലോ.

പോസ്റ്റ് നന്നായിട്ടുണ്ട്.